09:07pm 28 October 2026
NEWS
ഫിഫ U-17 ലോകകപ്പ് ഖത്തർ 2025 ഔദ്യോഗിക ചിഹ്നം പുറത്തിറക്കി
13/05/2025  03:23 PM IST
nila
ഫിഫ U-17 ലോകകപ്പ് ഖത്തർ 2025  ഔദ്യോഗിക ചിഹ്നം പുറത്തിറക്കി

ദോഹ:  നവംബർ 3 മുതൽ 27 വരെ ഖത്തറിൽനടക്കുന്ന ഫിഫ U-17 ലോകകപ്പിന്റെ 2025  ഔദ്യോഗിക ചിഹ്നം പുറത്തിറക്കി.  സിൽഹൗട്ട് ഉൾപ്പെടുത്തിയിട്ടുള്ള ലോഗോയുടെ ഒരു ഭാഗം  സ്പോട്ട്‌ലൈറ്റിനെ പ്രതിനിധീകരിക്കുന്നു. ടൂർണമെന്റിനെ യുവ പ്രതിഭകളെ ആകർഷിക്കുന്ന 
 സ്പോട്ട്‌ലൈറ്റായാണ് ആലേഖനം ചെയ്തിരിക്കുന്നത്.
ചരിത്രത്തിലെ ആദ്യത്തെ 48 ടീമുകളുടെ ലോകകപ്പിലേക്ക് ലോകമെമ്പാടുമുള്ള U-17 ടീമുകളെ സ്വാഗതം ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നതായി ചടങ്ങിൽകായിക, യുവജന മന്ത്രിയും പ്രാദേശിക സംഘാടക സമിതി ചെയർമാനുമായ ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമ്മദ് അൽ താനി പറഞ്ഞു.മെയ് 25 ന് ദോഹയിൽ നടക്കുന്ന ടൂർണമെന്റിന്റെ നറുക്കെടുപ്പ് ഉൾപ്പെടെ, FIFA+ ൽ തത്സമയം സംപ്രേഷണം ചെയ്യുന്ന FIFA FIFA U-17 ലോകകപ്പ് ഖത്തർ 2025™-ന്റെ കൂടുതൽ വിശദാംശങ്ങൾ FIFA വെളിപ്പെടുത്തും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img